സീറോ മലബാർ ശ്ലീഹാക്കാലം രണ്ടാം ചൊവ്വ ജൂൺ 14 മർക്കോ. 8: 34-38 സ്വയം പരിത്യജിച്ച് കുരിശെടുക്കുക

സ്വയം പരിത്യജിച്ച് കുരിശ് എടുക്കുക എന്നാണ് ഈശോയുടെ ആഹ്വാനം. സ്വന്തം ജീവിതങ്ങളില്‍ കുരിശുകള്‍ എടുക്കുന്നവരാണ് നാമെല്ലാവരും. പക്ഷേ, സ്വയം പരിത്യജിച്ച് കുരിശെടുക്കുന്നവര്‍ വളരെ കുറവാണ്. ഇത് നമ്മുടെ ആത്മീയവളര്‍ച്ചയ്ക്ക് തടസമാണ്.

ഈശോ സ്വയം മറന്ന് കുരിശെടുത്ത ആളായിരുന്നു. അതിലൂടെയാണ് അവിടുന്ന് ലോകം മുഴുവന്‍ നേടിയത്. സ്വയം പരിത്യജിച്ച് കുരിശെടുക്കുമ്പോള്‍ മറ്റുള്ളവരുടെ വേദനകളുടെ ഭാരം ലഘൂകരിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കണം നമ്മള്‍. ഈശോ അങ്ങനെ ആയിരുന്നു. സഹനങ്ങളെ രക്ഷാകരമായി തീര്‍ക്കുക എന്നതും നമ്മള്‍ ഓര്‍ക്കേണ്ടതാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.