സീറോ മലബാർ ശ്ലീഹാക്കാലം അഞ്ചാം ശനി ജൂൺ 27 ലൂക്കാ 21: 12-19 സഹനം വഴി നിങ്ങൾ ജീവൻ നേടും

“പീഡനത്തിലും ഉറച്ചുനില്‍ക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും.” ഇക്കാലത്ത് നമുക്ക് ഏറ്റവും ആവശ്യമായ വചനമാണിത്. ജീവന്‍ നേടാന്‍ വേണ്ടി പീഡനങ്ങളും സഹനങ്ങളും ഒഴിവാക്കണമെന്നു പറയുന്നവരുടെ കാലമാണിത്. സഹനത്തിന്റെ രക്ഷാകരമൂല്യങ്ങളെ തമസ്ക്കരിക്കുന്ന പല പഠനങ്ങളും നമ്മള്‍ കാണാറുമുണ്ട്. എന്നാല്‍, സഹനങ്ങളും പീഡനങ്ങളും അസ്വസ്ഥതകളും ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളും നമുക്കു ചുറ്റും സംഭവിക്കുമ്പോൾ നമ്മൾ ഭയപ്പെടരുത്. ഭയപ്പെട്ടാൽ, നമ്മൾ വഴിതെറ്റാൻ സാധ്യതയുണ്ട്.

ദൈവത്തിലുള്ള ആശ്രയം കുറയുമ്പോഴാണ് നമുക്ക് ഭയമുണ്ടാകുന്നതും വഴിതെറ്റാനുള്ള സാധ്യത കൂടുന്നതും. പുറത്തുള്ളവരേക്കാൾ വലിയവനും ശക്തനുമാണ് നമ്മുടെ ഉള്ളിലുള്ള ദൈവം എന്ന ബോധ്യം നമ്മെ എല്ലാ ഭയങ്ങളിൽ നിന്നും അകറ്റുകയും നല്ല വഴിയിലൂടെ നടത്തുകയും ചെയ്യും. സഹനത്തിലൂടെ സഞ്ചരിച്ച് രക്ഷ പ്രദാനം ചെയ്തവനെയാണ് നമ്മള്‍ അനുകരിക്കുന്നത്. സഹനത്തിലൂടെ നമുക്കും ജീവന്‍ നേടാന്‍ സാധിക്കുമെന്ന് ഉറച്ചുവിശ്വസിക്കുക.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.