സീറോ മലബാർ കൈത്താക്കാലം ആറാം ചൊവ്വ ആഗസ്റ്റ് 18 ലൂക്കാ 12: 22-34 ദൈവപരിപാലനത്തിൽ ആശ്രയിക്കുക

“നിങ്ങൾക്ക് ഇവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം.” നമ്മുടെ ആവശ്യങ്ങൾ നമ്മെക്കാളും വ്യക്തമായി അറിയുന്ന ദൈവത്തെക്കുറിച്ച് ഈശോ വീണ്ടും നമ്മെ ഓർമ്മിപ്പിക്കുകയാണ്. ഭൗതികാവശ്യങ്ങൾക്കായി നെട്ടോട്ടമോടിയിട്ടും ആകുലപ്പെട്ടിട്ടും നമ്മൾ എന്തു നേടി എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്.

ആകുലപ്പെട്ടതുകൊണ്ട് മനഃസമാധാനം നഷ്ടപ്പെട്ടതല്ലാതെ ഒരു ഗുണവുമുണ്ടായിട്ടില്ല എന്നതല്ലേ യാഥാർഥ്യം. എന്നിട്ടും നമ്മൾ വീണ്ടുംവീണ്ടും ആകുലപ്പെട്ടുകൊണ്ടിരിക്കുന്നു. ഈശോ പറഞ്ഞിരിക്കുന്നത്, ദൈവപരിപാലനയിൽ ആശ്രയിക്കാനാണ്. അതിനു സാധിച്ചാൽ സമാധാനപരമായ ഒരു ജീവിതം നമുക്ക്  സാധ്യമാകും. ഒരു പുൽനാമ്പിനെപ്പോലും കിളിർപ്പിക്കാൻ കഴിവില്ലാത്ത നാം എന്തിനാണ് വലിയ കാര്യങ്ങളിൽ ആകുലപ്പെട്ടുകൊണ്ട് വെറുതെ ജീവിതം നശിപ്പിക്കുന്നത്? ദൈവപരിപാലനയിൽ ആശ്രയിക്കുന്നതു വഴി ജീവിതത്തെ നമുക്ക് കൂടുതല്‍ മനോഹരമാക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.