സീറോ മലബാർ കൈത്താക്കാലം ഒന്നാം ചൊവ്വ ജൂലൈ 14 യോഹ. 4: 31-38 അയച്ചവന്റെ ഇഷ്‌ടം നിറവേറ്റുക

എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം എന്നാണ് ഈശോ പറയുന്നത്. മനുഷ്യന്റെ ഈ ഭൂമിയിലെ ജീവിതം തുടരുന്നതിന് അത്യന്താപേക്ഷിതമായ ഘടകമാണ് ഭക്ഷണം. ശാരീരികമായ ഭക്ഷണമില്ലാതെ അധികനാൾ ഒരാൾക്ക് ജീവിക്കാനാവില്ല. ഈശോയെ സംബന്ധിച്ച് ഭക്ഷണം എന്നുപറയുന്നത് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുകയും ദൈവത്തിന്റെ ജോലി പൂർത്തിയാക്കുകയുമാണ്. എന്നുവച്ചാൽ രണ്ടു കാര്യങ്ങളാണ് ഈശോയെ സംബന്ധിച്ച് പരമപ്രധാനം.

ഈ ഭൂമിയിലെ ജീവിതം തുടരുന്നതിന്‌ നമ്മെ നയിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണെന്ന് ധ്യാനിക്കുന്നത് ആവശ്യമാണ്. സ്വാര്‍ഥതയാല്‍ നയിക്കപ്പെടുന്നവരാണോ നമ്മള്‍? അതോ ദൈവഹിതം എന്തെന്നു മനസ്സിലാക്കി അതിനനുസരിച്ച് ജീവിതം നയിക്കുന്നവരോ? ദൈവഹിതത്തിന്റെ പൂർത്തീകരണത്തിനായി ജീവിക്കുകയാണ് യഥാർഥത്തിൽ നമ്മൾ ചെയ്യേണ്ടത്. അതായിരിക്കണം നമ്മുടെയും ഭക്ഷണം.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.