സീറോ മലബാര്‍ ശ്ലീഹാക്കാലം അഞ്ചാം വ്യാഴം ജൂലൈ 10 യോഹ. 6: 60-63 ജീവന്‍ നല്‍കുന്ന ആത്മാവ്

പിറുപിറുക്കുന്ന ശിഷ്യന്മാരെ ഇന്നത്തെ വചനത്തില്‍ നമ്മള്‍ കാണുന്നു. “ഈ വചനം കഠിനമാണ്; ഇത് ശ്രവിക്കാന്‍ ആര്‍ക്കു കഴിയും” എന്നാണ് അവരുടെ ചോദ്യം. ഈശോയുടെ വചനങ്ങള്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമ്പോള്‍ അവനെതിരെ പിറുപിറുക്കുന്ന ശിഷ്യന്മാര്‍!

ഇന്നത്തെ ശിഷ്യരുടെയിടയിലും നിലനില്‍ക്കുന്ന ഒരു കാര്യമാണ് തങ്ങള്‍ക്ക് താൽപര്യമില്ലാത്ത വ്യക്തികള്‍ക്കും ആശയങ്ങള്‍ക്കുമെതിരെയുള്ള പിറുപിറുപ്പ്‌. ഈ പിറുപിറുപ്പ്‌ ഒന്നിനും പരിഹാരമല്ല. മറിച്ച്, എല്ലാം തകര്‍ക്കാനുള്ള തുടക്കമാണ്‌. അതുകൊണ്ടാണ് ‘നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ’ (67) എന്ന് ഈശോ ചോദിക്കുന്നത്. പിറുപിറുപ്പിന്റെ ആളുകളാണോ നമ്മളെന്ന് ചിന്തിച്ചുനോക്കണം. അത് ഈശോയില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും നമ്മെ അകറ്റുകയാണ് ചെയ്യുക. അനേകം പേര്‍ അവനെ വിട്ടുപോയത് (66) ഓര്‍മ്മിക്കുക. ജീവന്‍ നല്‍കുന്ന ആത്മാവിന്റെ സഹായം തേടി ജീവിതം തുടരാന്‍ നമുക്ക് ശ്രമിക്കാം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.