സീറോ മലങ്കര ഒക്ടോബർ 30 ലൂക്കാ 8: 1-3 ദൈവരാജ്യത്തിന്റെ സുവിശേഷം

ദൈവരാജ്യം പ്രഘോഷിക്കുന്ന യേശുവിന്റെ കൂടെ പന്ത്രണ്ട് ശിഷ്യരുണ്ട് (8:1). കൂടാതെ, കുറെയേറെ സ്ത്രീകളും (8:23).

ദൈവരാജ്യ പ്രഘോഷണത്തിന്റെ രീതിയാണിത്. ഒറ്റയ്‌ക്കൊറ്റയ്‌ക്കുള്ള പ്രവര്‍ത്തനത്തേക്കാളുപരി, സംഘാതമായ ജീവിതരീതിയാണിത്. സമാനമനസ്കരുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുമ്പോഴാണ് സുവിശേഷപ്രഘോഷണത്തില്‍ നീ യേശുവിന്റെ വഴിയിലാകുന്നത്; ദൈവരാജ്യത്തിന്റെ സുവിശേഷം ഒരു സംഘാതമായ മുന്നേറ്റമാകുന്നത്. ബാധയൊഴിഞ്ഞവരും തീരാവ്യാധി പോയവരും സമ്പന്നരുമൊക്കെ കാണും ഈ സംഘത്തില്‍ (8:23). ആരെയും നീ ഒഴിവാക്കരുത് എന്നർഥം.