
യേശുവിന്റെ മരണപത്രം എന്ന് വിളിക്കാവുന്ന പ്രമാണമാണ് പുതിയ കൽപനയായി യേശു തരുന്ന സ്‌നേഹപ്രമാണം (13:34). ക്രിസ്തുസന്ദേശം ചുരുക്കരൂപത്തിലാക്കിയതാണ് സ്‌നേഹപ്രമാണം.
നീയും അനുവര്‍ത്തിക്കേണ്ട പ്രധാന കല്‍പന ഇതാണ് – പരസ്പരം സ്‌നേഹിക്കുക. അതായത്, നീ സ്‌നേഹം സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യണമെന്നർഥം. സ്‌നേഹിക്കുമ്പോള്‍ നീ സന്തോഷിക്കുക; സ്‌നേഹിക്കപ്പെടുമ്പോള്‍ അതിലും സന്തോഷിക്കുക. കാരണം, നീ യേശുവിന്റെ അന്ത്യകല്‍പന അനുവര്‍ത്തിക്കുകയാണ്.




