സീറോ മലങ്കര ജൂലൈ 18 മര്‍ക്കോ. 8: 11-13 അടയാളം

ഫരിസേയര്‍ യേശുവുമായി തര്‍ക്കിക്കുന്നു (8:11); അവര്‍ അടയാളം ആവശ്യപ്പെടുന്നു. എന്നാല്‍ അവര്‍ക്ക് അടയാളം നല്‍കപ്പെടുകയില്ലെന്ന് യേശു പ്രതികരിക്കുന്നു (8:12).

തര്‍ക്കവും എതിര്‍വാദവും കൊണ്ട് രക്ഷ നേടാനാവുമെന്ന് കരുതരുത്. രക്ഷയുടെ വഴി തര്‍ക്കത്തിന്റെ വഴിയല്ല, മറിച്ച് വിശ്വാസത്തിന്റെ പാതയാണ്. അടയാളങ്ങള്‍ ചോദിച്ചുവാങ്ങുന്ന രീതിയല്ലത്, മറിച്ച് ജീവിതാനുഭവങ്ങളില്‍ ദൈവിക വിരല്‍പ്പാടുകള്‍ കണ്ടെത്തുന്ന ഉള്‍ക്കാഴ്ചയാണത്. താര്‍ക്കികനാകാനല്ല വിശ്വാസിയാകാനാണ് യേശു നിന്നെ വിളിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.