
മറ്റു ജീവജാലങ്ങളില്‍ നിന്ന് നമ്മുടെ ജീവനെയും ജീവിതത്തെയും വ്യതിരിക്തമാക്കുന്നത് നിത്യതയിലുള്ള വിശ്വാസമാണ്. മരണശേഷം നിത്യവിധിയാളനായ ദൈവപുത്രന്റെ മുന്നില്‍ നില്‍ക്കേണ്ടിവരുമെന്നും പ്രവൃത്തികള്‍ക്കനുസരിച്ച് അവന്‍ നമ്മെ വിധിച്ച് നിത്യരക്ഷയോ, നിത്യശിക്ഷയോ നല്‍കുമെന്ന ചിന്ത നമ്മുടെ പ്രാര്‍ഥനാജീവിതത്തെ സജീവമാക്കട്ടെ. പെരുമാറ്റങ്ങളെ സ്വാധീനിക്കട്ടെ, ബന്ധങ്ങളെ വിശുദ്ധീകരിക്കട്ടെ.




