
‘തരു’ന്നതാണ് ‘തരു’ അല്ലെങ്കില്‍ മരം. പ്രധാനമായും ഒരു മരം തരുന്നത് കനി അഥവാ ഫലമാണ്. അതില്ലാതെ വന്നാല്‍ – തരാന്‍ ഫലമില്ലെങ്കില്‍ – പിന്നെ തരുവിന്റെ അസ്തിത്വത്തിന് അര്‍ഥമില്ല. വൃഥാ നിലം പാഴാക്കുന്നതിനു മാത്രമാണ് അത് പിന്നെ നിലനില്‍ക്കുന്നത്. നല്‍കാന്‍ നിയോഗിക്കപ്പെട്ടതിന് നല്‍കാനാകുന്നില്ലെങ്കില്‍ പിന്നെ അത് നിലനില്‍ക്കാതിരിക്കുന്നതായിരിക്കും ഭേദം. ഫലം നല്‍കുന്നവരായി അസ്തിത്വം അര്‍ഥപൂര്‍ണ്ണമാക്കുക.




