ലത്തീൻ ഒക്ടോബർ 21 ലൂക്കാ 12: 39-48 ഭാവിനിശ്ചയം

“യജമാനന്‍ വരുമ്പോള്‍ ജോലിയില്‍ വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍” (ലൂക്കാ 12:43). ക്രിസ്തുവിന്റെ രണ്ടാം വരവ് ആകസ്മികമായിരിക്കുമെന്ന് അറിയിക്കുന്ന യേശു, ശിഷ്യർ എങ്ങനെ ഒരുക്കമുള്ളവരായിരിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

വർത്തമാനകാലത്തിൽ സ്വർഗോന്മുഖമായി ജീവിക്കുക എന്നതാണ് ക്രിസ്തുവിന്റെ രണ്ടാം വരവിനായുള്ള ഏറ്റവും ഉൽകൃഷ്ടമായ ഒരുക്കം. അതായത്, പറയുന്ന ഓരോ വാക്കിനും ചെയ്യുന്ന പ്രവൃത്തികൾക്കും ഒരു സ്വർഗീയമാനമുണ്ടാവുക എന്നതാണ് ഈ ഒരുക്കം. ഭൂതകാലം ഒരു ചരിത്രം; ഭാവിയോ രഹസ്യം. എന്നാൽ വർത്തമാനമോ ഭാവിഭദ്രതയ്ക്കുള്ള ദൈവകരങ്ങളിലെ സമ്മാനവും. ആമേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.