
“ഞാനും അധികാരത്തിനു കീഴ്‌പ്പെട്ടവനാണ്. എന്റെ കീഴിലും പടയാളികളുണ്ട്. ഒരുവനോട് പോവുക എന്നുപറയുമ്പോള്‍ അവന്‍ പോകുന്നു. അപരനോട് വരിക എന്നുപറയുമ്പോള്‍ അവന്‍ വരുന്നു. എന്റെ ദാസനോട് ഇത് ചെയ്യുക എന്നുപറയുമ്പോള്‍ അവന്‍ അത് ചെയ്യുന്നു” (മത്തായി 8:9).
‘ദൈവിക അധികാരം’ (Divine Authority), ‘മാനുഷിക അധികാരം’ (Human Authority) എന്നിങ്ങനെ അധികാരത്തെ രണ്ടായി തിരിക്കാം. നൂറ് പട്ടാളക്കാരുടെമേൽ അധികാരമുള്ള ശതാധിപൻ മാനുഷിക അധികാരത്തെയും, രോഗങ്ങൾ സുഖപ്പെടുത്താൻ ശക്തിയുള്ള യേശുനാഥൻ ദൈവിക അധികാരത്തെയും പ്രതിനിദാനം ചെയ്യുന്നു.
വിവിധങ്ങളായ മാനുഷിക അധികാരങ്ങളെ (ഉദാ: രാജാവിന് പ്രജകളുടെമേൽ, മാതാപിതാക്കൾക്ക് മക്കളുടെമേൽ, അധ്യാപകർക്ക് വിദ്യാർഥികളുടെമേൽ ഒക്കെയുള്ള അധികാരം) ദൈവിക അധികാരത്തിലുള്ള ഭാഗഭാഗിത്വമായാണ് കാണേണ്ടത്. ശതാധിപന്റെ മാനുഷിക അധികാരം വിശ്വാസശക്തിയാൽ യേശുവിന്റെ ദൈവിക അധികാരത്തെ പിന്തുടർന്നപ്പോഴാണ് ഭൃത്യന്‍ സുഖപ്പെടുന്നത്.
മാനുഷിക അധികാരങ്ങൾ ദൈവിക അധികാരത്തെ (സത്യവും നീതിയും) പിന്തുടരുമ്പോൾ മനുഷ്യകുലത്തെ ബാധിക്കുന്ന രോഗങ്ങളായ ദാരിദ്യം, ചൂഷണം, അഴിമതി തുടങ്ങിയവ സുഖപ്പെടും. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




