
“അവന് കരയ്‌ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരുടെമേല്‍ അവന് അനുകമ്പ തോന്നി. അവരുടെ ഇടയിലെ രോഗികളെ അവന്‍ സുഖപ്പെടുത്തി” (മത്തായി 14:14) എന്ന ദൈവവചനം ഇന്നിന്റെ ഒരു അഭിനവ രാഷ്ട്രീയപ്രവർത്തകനെക്കുറിച്ച് ആയിരുന്നെങ്കിൽ അവന്‍ കരയ്‌ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവന്റെ ഹൃദയം ആഹ്ളാദപൂരിതമായി.
വ്യക്തിപരമായി എന്തെങ്കിലും നേട്ടത്തേക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങളിലേക്കാണ് യേശുവിന്റെ നോട്ടം. ‘ദയ’ (pity) എന്നത് അവനെ സംബന്ധിച്ചിടത്തോളം ഒരു വികാരം മാത്രമല്ല, മറിച്ച് കരുണപ്രകാശത്തിലേക്കുള്ള ചലനമായിരുന്നു.
അനുകമ്പയാകണം കൈസ്തവന്റെ അഭിനിവേശം (Compassion shall be the passion of a Christian). ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




