
“സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരും ആയിരിക്കുവിൻ..” (വാക്യം 16).
ലോകം അതിന്റെ ചെന്നായ്‌സ്വഭാവമുള്ള പ്രവർത്തികൾ കൊണ്ട് ക്രിസ്തുശിഷ്യരെ വെല്ലുവിളിക്കുകയും പീഡിപ്പിക്കുകയും ചെയ്യും. എന്നാല്‍, ഈ അനുഭവങ്ങൾ ശിഷ്യർക്ക് ക്രിസ്തുസാക്ഷ്യത്തിനുള്ള ഏറ്റവും ഉൽകൃഷ്ടമായ അവസരങ്ങൾ നൽകും. അത്തരം അവസരങ്ങളിൽ പ്രാവുകളുടേതു പോലെയുള്ള തങ്ങളുടെ നിഷ്കളങ്കതയിലൂടെ ആർക്കും സംശയവും കുറ്റവും തോന്നാത്ത വിധത്തിലുള്ള ധാർമ്മിക സമ്പൂര്‍ണ്ണത പുലർത്തണം. അതുപോലെ, സമാഗതമാകുന്ന അപകടത്തെ സർപ്പങ്ങൾ മണത്തറിയുന്നതുപോലെ സാക്ഷ്യജീവിതത്തിൽ എന്ത് സംസാരിക്കണം, ആരെ കാണണം, എവിടെപ്പോകണം തുടങ്ങിയ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള വിവേകബുദ്ധിയും ശിഷ്യർക്ക് ഉണ്ടാകണം.
പ്രാർഥനയും പരിത്യാഗവും പ്രവർത്തനങ്ങളും മാത്രമല്ല, ലോകത്തിന്റെ തിന്മയെ പ്രതിരോധിക്കാനുള്ള ധാർമ്മിക സമ്പൂര്‍ണ്ണതയും (Moral Integrity) വിവേകമെന്ന കൃപയും ഉൽകൃഷ്ഠ ക്രിസ്തുസാക്ഷ്യത്തിന് അത്യന്താപേക്ഷിതമാണ്. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




