മൗലിക മൂല്യങ്ങളാല്‍ പോഷിതരാകുക

ഇന്നത്തെ ദുഷ്കരമായ സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലത്തില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്താനും പ്രത്യാശ പകരാനും മൗലിക മൂല്യങ്ങളാല്‍ പോഷിതരായി രചനാത്മകോര്‍ജ്ജങ്ങള്‍ വിനിയോഗിക്കാനും എമെരിറ്റസ് പാപ്പാ ബെനഡിക്ട് പതിനാറാമന്‍ ഉത്തര ഇറ്റലിയിലെ റൊമാനൊ കനവേസെയിലെ പൗരന്മാരെ ആഹ്വാനം ചെയതു.

ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ആ പ്രദേശം സന്ദര്‍ശിച്ചതിന്‍റെ പത്താം വാര്‍ഷികാഘോഷത്തിന് ഞായറാഴ്ച സമ്മേളിച്ച ജനങ്ങള്‍ക്കായി നല്കിയ സന്ദേശത്തിലാണ് ഈ ആഹ്വാനം ഉള്ളത്. റൊമാനൊ കനവേസെയിലെ ജനങ്ങളുടെ സുദീര്‍ഘമായ ചരിത്രം ക്രിസ്തീയവിശ്വാസത്താല്‍ മുദ്രിതമാണെന്ന് പാപ്പാ അനുസ്മരിക്കുന്നു.

2009-ലെ വേനല്‍ക്കാലത്താണ് പാപ്പാ അവിടം സന്ദര്‍ശിച്ചത്.