ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ശ്ര​മം: മാ​ർ പാം​പ്ലാ​നി

തൃ​ശൂ​ർ: ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ത​ല​ശ്ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി നി​യ​മ​ന അം​ഗീ​കാ​രം പോ​ലും ല​ഭി​ക്കാ​ത്ത നൂ​റു​ക​ണ​ക്കിന് എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ ന​മ്മു​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം ന​ട​പ്പി​ലാ​ക്കി​യാ​ൽ അ​യ്യാ​യി​രം വി​ദ്യാ​ർ​ത്ഥി​ക​ൾ ഇ​ല്ലാ​ത്ത വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​വ​രും. മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളു​ക​ൾ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളാ​ക്കി മാ​റ്റാ​നാണ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തൃ​ശൂ​ർ അതിരൂപ​ത കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക സം​ഗ​മ​ത്തി​ൽ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അദ്ദേഹം. തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത അ​ധ്യാ​പ​ക​സം​ഗ​മ​ത്തി​ൽ മോ​ണ്‍. തോ​മ​സ് കാ​ക്ക​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് നേ​ടി​യ സ്റ്റെ​യി​നി ചാ​ക്കോ​യെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച അ​തി​രൂ​പ​ത​യി​ലെ 35 വിദ്യാലയങ്ങ​ൾ​ക്ക് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി ചെ​ന്പകശ്ശേ​രി, ജോ​ഷി വ​ട​ക്ക​ൻ, പി.​ഡി.​ വി​ൻ​സ​ന്‍റ്, ബി​ജു ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.