ആസിയ ബീബി പാക്കിസ്ഥാന്‍ വിട്ടേക്കും

മതനിന്ദാ കേസില്‍ കഴിഞ്ഞ ദിവസം പാക് സുപ്രീം കോടതി കുറ്റവിമുക്തയാക്കിയ ആസിയ ബീബി പാക്കിസ്ഥാന്‍ വിട്ടേക്കും. ആസിയയുടെ ജീവന് ഭീക്ഷണി ഉള്ളതിനാലാണിതെന്നു കുടുംബാംഗങ്ങള്‍ സൂചിപ്പിച്ചു.

നിരവധി രാജ്യങ്ങള്‍ ആസിയയ്ക്കും കുടുംബത്തിനും അഭയം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആസിയായെ വിദേശയാത്രാ വിലക്കുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നും സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും ഇമ്രാന്‍ ഭരണകൂടം വ്യക്തമാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആസിയയെ കുറ്റവിമുക്തയാക്കി വിട്ടയച്ചതിനു കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെയും തീവ്രവാദികള്‍ വധഭീക്ഷണി മുഴക്കി.

രണ്ടാം ദിവസമായ ഇന്നലെയും പാക്‌ നഗരങ്ങളില്‍ ശക്തമായ പ്രതിക്ഷേധ പ്രകടനം നടന്നു. പ്രതിക്ഷേധം നടത്തുന്നവരുമായി ചര്‍ച്ച നടത്താന്‍ ഗവണ്‍മെന്റ് അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.