മെക്സിക്കോയിൽ സന്യാസിനിക്ക് വെടിയേറ്റു

മെക്സിക്കൻ സംസ്ഥാനമായ ചിയാപാസിലെ സാൻ ക്രിസ്റ്റൊബാൽ ഡി ലാസ് കാസസ് രൂപതയിലുള്ള ഡൊമിനിക്കൻ മിഷനറി സി. മരിയ ഇസബെല ഹെർണാണ്ടസിന് വെടിയേറ്റു. അർദ്ധസൈനിക വിഭാഗങ്ങൾ നടത്തിയ വെടിവയ്പിൽ ആണ് സന്യാസിനിക്ക് പരിക്കേറ്റത്.

ആക്രമണത്തെ തുടർന്ന് പാലായനം ചെയ്ത ഒരു സമൂഹത്തിലേക്ക് കാരിത്താസിന്റെ നേതൃത്വത്തിൽ മാനുഷിക സഹായം എത്തിക്കുന്നതിനിടെയാണ് ഈ സിസ്റ്ററിന് പരിക്കേറ്റത്. കന്യാസ്ത്രീയുടെ വലതു കാലിൽ വെടിയേറ്റതായി മെക്സിക്കൻ രൂപത അറിയിച്ചു. ഈ ആക്രമണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് രൂപതാ അധികൃതർ ആവശ്യപ്പെട്ടു.

ചിയാപാസ് സംസ്ഥാനത്തെ സമുദായങ്ങളിലെ ദുർബലരായ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുവാനും ഇത്തരം സായുധ സംഘങ്ങളുടെ നിരായുധീകരണത്തിനും ഉള്ള ആവശ്യം ശക്തമാവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.