നൈജീരിയയിൽ ക്രൈസ്തവർക്കു നേരെ വീണ്ടും ആക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു

ഒക്‌ടോബർ 31 ഞായറാഴ്ച, നൈജീരിയയിൽ പള്ളിയിൽ നടന്ന ആക്രമണത്തിൽ രണ്ട് ക്രൈസ്തവർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. തെക്കൻ കടുന സംസ്ഥാനത്തെ കകൗ ദാജി ഗ്രാമത്തിൽ പതിയിരുന്ന ഫുലാനി തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് മോണിംഗ് സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

“രാവിലെ പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ ആക്രമണത്തിൽ രണ്ട് ക്രൈസ്തവർ കൊല്ലപ്പെട്ടു. മറ്റു പലരെയും ആയുധധാരികളായ ഫുലാനി തീവ്രവാദികൾ തട്ടിക്കൊണ്ടു പോവുകയുമായിരുന്നു” – കടുന ബാപ്റ്റിസ്റ്റ് കൺവെൻഷന്റെ പ്രസിഡന്റ് ഇഷയ ജംഗഡോ മോണിംഗ് സ്റ്റാർ ന്യൂസിന് അയച്ച സന്ദേശത്തിൽ പറയുന്നു.

ഒക്‌ടോബർ 25 -ന് സങ്കോൺ കറ്റാഫ് കൗണ്ടിയിലെ ജങ്കസ ഗ്രാമത്തിൽ ഫുലാനി തീവ്രവാദി നടത്തിയ ആക്രമണത്തിൽ നാല് ക്രൈസ്തവരെ കൊലപ്പെടുത്തുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

“ക്രൈസ്തവർ കൊല്ലപ്പെടുന്നത് ഇവിടെ തുടരുകയാണ്. അക്രമികളെ എതിർക്കുന്നതിൽ സർക്കാർ അശ്രദ്ധ കാണിക്കുന്നു” – ക്രിസ്ത്യൻ അസ്സോസിയേഷൻ ഓഫ് നൈജീരിയയുടെ (CAN) കടുന സ്റ്റേറ്റ് ചാപ്റ്റർ ചെയർമാൻ ജോസഫ് ഹയാബ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.