‘മാലാഖയരുളിയ സദ്വാർത്ത’: ഏറ്റവും പുതിയ ക്രിസ്മസ് വീഡിയോ ഗാനം

ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്‍െറ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. മാലാഖ അരുളിയ ഈ സദ്വാർത്ത ഗാനത്തിലൂടെ കണ്ടു കേട്ട് അനുഭവിക്കാൻ അവസരം ഒരുക്കുന്നു. അതാണ് “മാലാഖയരുളിയ സദ്വാർത്ത” എന്ന ക്രിസ്മസ് വീഡിയോഗാനം. ഫാ. ആൻജോ കാരപ്പിള്ളി എം.സി.ബി.എസ് ആണ് ഈ ക്രിസ്മസ് ഗാനം എഴുതി സംഗീതം കൊടുത്തിരിക്കുന്നത്‌.

ക്രിസ്തുമസ്സിന് കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ പാടി പ്രാർത്ഥിക്കാവുന്ന രീതിയിലാണ് ഗാനത്തെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ മറ്റൊരു പ്രത്യേകത പാടിയിരിക്കുന്നവരെല്ലാം പുതിയ മുഖങ്ങളാണന്നതാണ്. അതിനാൽത്തനെ ഇതൊരു പുതിയ അനുഭവമായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.