ലോകശ്രദ്ധ ആകർഷിച്ച് 34 വിശുദ്ധരുടെ തിരുശേഷിപ്പുകൾ കൊണ്ട് നിർമ്മിച്ച കൂറ്റൻ കുരിശ്

ഹംഗറിയിൽ സ്ഥാപിച്ച കൂറ്റൻ കുരിശ് ലോകശ്രദ്ധ ആകർഷിക്കുന്നു. 34 വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും തിരുശേഷിപ്പുകൾ ഉൾക്കൊള്ളുന്ന ഈ കുരിശിന് മൂന്ന് മീറ്ററിലധികം ഉയരമുണ്ട്. ‘മിഷനറി ക്രോസ്’ എന്നാണ് ഈ കുരിശിന്റെ പേര്.

ക്രിസ്തുവിന്റെ വിശുദ്ധ കുരിശിന്റെ ഭാഗവും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഈ ‘മിഷനറി ക്രോസ്’ 2007 -ൽ നിർമ്മിച്ചത് സ്വർണ്ണപ്പണിക്കാരനായ സാബ ഓസ്വാരി ആയിരുന്നു. അദ്ദേഹം 2009 -ൽ മരിച്ചു.

ഇത് വെങ്കല ലൈനിംഗുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കൂടാതെ, സ്വർണ്ണപ്പണിക്കാർ ഉപയോഗിച്ചിരുന്ന പുഷ്പ ആഭരണങ്ങളും ഇതിലുണ്ട്. ഇലകൾ കൊണ്ടുള്ള അലങ്കാരങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ കുരിശിലുള്ള മയിൽചിഹ്നത്തിന്റെ പ്രാതിനിധ്യം ആദ്യകാല ക്രിസ്തീയകലയുടെ സവിശേഷതകൾ അവതരിപ്പിക്കുന്നു.

2017 -ൽ ഫ്രാൻസിസ് പാപ്പായാണ് ഈ ‘മിഷനറി ക്രോസ്’ ആശീർവദിച്ചത്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.