കത്തോലിക്കാ വിശ്വാസിയായ ബ്രിട്ടണിലെ പാർലമെന്റ് അംഗം കുത്തേറ്റു മരിച്ചു

1983 മുതൽ ബ്രിട്ടണിലെ പാർലമെന്റ് അംഗമായിരുന്ന സർ ഡേവിഡ് അമെസ് കുത്തേറ്റു മരിച്ചു. ഒക്ടോബർ പതിനഞ്ചാം തീയതി ലി -ഓൺ -സിയിലെ ഒരു മെത്തഡിസ്റ്റ് ദൈവാലയത്തിൽ നടന്ന പൊതുയോഗത്തിനിടെയാണ് അദ്ദേഹത്തിനെതിരെ ആക്രമണം ഉണ്ടായത്. ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട ആക്രമണമാണ് നടന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചു വയസുകാരനായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തു നിന്നും ആക്രമണത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. പാരാമെഡിക്കൽ സംഘം എത്തിയെങ്കിലും സംഭവസ്ഥലത്ത് വച്ചുതന്നെ അദ്ദേഹം മരിച്ചു.

69 -കാരനായ അമെസ് കത്തോലിക്കാ വിശ്വാസിയും അഞ്ചു മക്കളുടെ പിതാവുമാണ്. അദ്ദേഹം സജീവ പ്രോ-ലൈഫ് പ്രവർത്തകനുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.