500 വർഷങ്ങൾക്കുശേഷം ആ തിരശീല സിസ്‌റ്റൈൻ ചാപ്പലിൽ തൂക്കി

നവോത്ഥാന കലാകാരൻ റാഫേലിന്റെ മരണത്തിന് അഞ്ഞൂറു വർഷങ്ങൾക്കുശേഷം അദ്ദേഹം രൂപകൽപന ചെയ്ത ചിത്രരചനകൾ സിസ്റ്റൈൻ ചാപ്പലിൽ സ്ഥാപിച്ചു. വത്തിക്കാൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഈ ചിത്ര തിരശീല ഒരാഴ്ചത്തേയ്ക്ക് സിസ്‌റ്റൈൻ ചാപ്പലിൽ സ്ഥാപിക്കും.

സിസ്‌റ്റൈൻ ചാപ്പലിന്റെ മതപരമായ സന്ദേശം ഈ ചിത്രങ്ങൾ പൂർത്തീകരിക്കുന്നു എന്നതാണ് ഇവയുടെ പ്രത്യേകത. സുവിശേഷങ്ങളിലെ വി. പത്രോസിന്റെയും വി. പൗലോസിന്റെയും ലേഖനങ്ങളുടെ ദൃശ്യാവിഷ്‌കാരം 1515-ൽ ലിയോ പത്താമൻ പാപ്പായുടെ ആവശ്യപ്രകാരമാണ് തയ്യാറാക്കിയത്. റാഫേൽ അവരുടെ രൂപകൽപനയ്ക്കായി പൂർണ്ണ വലിപ്പത്തിലുള്ള രേഖാചിത്രങ്ങൾ നിർമ്മിക്കുകയായിരുന്നു.

ഫെബ്രുവരി 17 മുതല്‍ 23 വരെ തീയതികളിൽ സിസ്റ്റൈൻ ചാപ്പലിൽ ഇവ പ്രദർശിപ്പിക്കും. അതിനുശേഷം വത്തിക്കാൻ മ്യൂസിയത്തിലെ റാഫേൽ വർക്കുകൾ സൂക്ഷിക്കുന്ന മുറിയിലേയ്ക്കു ഇവ മാറ്റും.