ഇന്തോനേഷ്യയില്‍ മൂന്നു പള്ളികള്‍ അടച്ചു പൂട്ടി; സഹായാഭ്യര്‍ത്ഥനയുമായി ക്രിസ്ത്യാനികള്‍ 

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ ജാംബി സംസ്ഥാനത്തിലെ അലാം ബാരാജോ ജില്ലയിലെ വെസ്റ്റ് കെനാലി ഗ്രാമത്തിലെ മൂന്നു ദേവാലയങ്ങള്‍ പോലീസ് അടച്ചു പൂട്ടി. മതിയായ അനുമതിയില്ലാത്തതിനാലാണ് ദേവാലയം അടച്ചു പൂട്ടിയതെന്നു അധികൃതര്‍ അഭിപ്രായപ്പെടുന്നു.

പോലീസ് നടപടിക്കെതിരെ സഹായവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് ‘ദി കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്തോനേഷ്യ’ (PGI) . നിയമപരമായ സമീപനത്തിനു പകരം സാംസ്‌കാരിക സമീപനമായിരിക്കും ആദ്യം സ്വീകരിക്കുക എന്നും നിയമ നടപടികള്‍ അവസാന ശ്രമമായിരിക്കും എന്നും പി.ജി.ഐ ജനറല്‍ സെക്രട്ടറി ഗോമാര്‍ ഗുല്‍ട്ടോം പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 1,000-ത്തോളം ദേവാലയങ്ങള്‍ ഇത്തരത്തില്‍  അടച്ചുപൂട്ടിയിട്ടുണ്ട്.  ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി യാതൊരു കാരണവുമില്ലാതെ വൈകിപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നത് പതിവാണെന്ന്  ഗോമാര്‍ ഗുല്‍ട്ടോം ആരോപിച്ചു. ഇന്തോനേഷ്യയുടെ ഭരണഘടനയില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ടെങ്കിലും മറ്റു മതങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ ഇവര്‍ അനുവദിക്കാറില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.