പുൽക്കൂട്ടിലേയ്ക്ക് രണ്ടാം ദിനം: വിസ്‌മയനീയനായ ഉപദേഷ്‌ടാവ്

25 ആഗമനകാല പ്രാർത്ഥനകൾ – ഡിസംബർ 02: വിസ്‌മയനീയനായ ഉപദേഷ്‌ടാവ്

വചനം

എന്തെന്നാല്‍, നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും (ഏശയ്യാ 9:6).

വിചിന്തനം

യേശുവിന് പഴയനിയമം ചാർത്തിനൽകിയ പേരുകൾ വളരെ അർത്ഥസമ്പുഷ്ടവും ദൈവശാസ്ത്ര തികവുള്ളതുമാണ്. ഏശയ്യാ പ്രവാചകൻ നൽകിയിരിക്കുന്ന നാലു പേരുകൾ വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ ഇവ നാലും അവന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകളാണ്. യേശുവിനെ വിസ്‌മയനീയനായ ഉപദേഷ്‌ടാവായി ‌ സ്വീകരിക്കുന്ന കുടുംബങ്ങളും സമൂഹങ്ങളും മറ്റുള്ളവർക്ക് അനുഗ്രഹവും അഭയവുമാണ്.

പ്രാർത്ഥന

നിത്യനായ പിതാവേ, നിന്റെയും നിന്റെ തിരുക്കുമാരനായ യേശുവിന്റെയും മുമ്പിൽ ഭയഭക്തിയാദരവോടെ ഞങ്ങൾ ശിരസ്സു നമിക്കുന്നു. ഏശയ്യാ പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന നിന്റെ പ്രിയപുത്രന്റെ നാമങ്ങൾ കൂടതൽ ആഴത്തിൽ ഞങ്ങൾ ഗ്രഹിക്കകയും ഞങ്ങളുടെ രക്ഷകനായ യേശുവിലേയ്ക്കു വളരുകയും ചെയ്യട്ടെ. വിസ്‌മയനീയനായ ഉപദേഷ്‌ടാവായ യേശുവിനെ അടുത്തനുഗമിച്ച് തിരുപ്പിറവിക്കൊരുങ്ങാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.

സുകൃതജപം

ഈശോയേ, എന്റെ കുടുംബത്തിന്റെ വഴികാട്ടിയായി നീ വരണമേ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.