ചങ്ങനാശേരി അതിരൂപതാ ബൈബിൾ കൺവെൻഷൻ ഫെബ്രുവരി 25 മുതൽ 29 വരെ

ഇരുപത്തിയൊന്നാമത് ചങ്ങനാശേരി അതിരൂപതാ ബൈബിൾ കൺവെൻഷൻ ഈ മാസം 25 മുതൽ 29 വരെ പാറേൽ പള്ളി മൈതാനിയിൽ നടക്കും. ഫാ. ഡാനിയേൽ പൂവണ്ണത്തിലും ടീമും ആയിരിക്കും കൺവൻഷൻ നയിക്കുന്നത്. വൈകുന്നേരം 3.30–ന് ജപമാലയോടെ ആരംഭിക്കുന്ന കൺവൻഷൻ, വൈകുന്നേരം ഒൻപതു മണിയോടെ അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

25-നു വൈകുന്നേരം, ചങ്ങനാശേരി അതിരൂപതാ ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. തുടർന്ന് പിതാവ് വചനസന്ദേശം നൽകും.

26-നു വൈകുന്നേരം വിശുദ്ധ കുർബാനയും വചനസന്ദേശവും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസഫ് പുളിക്കൽ നിർവ്വഹിക്കും.