സീറോ മലങ്കര. ജൂലൈ 12; ലൂക്കാ 20: 9-19 ജീവിതം മുന്തിരിതോട്ടം

മുന്തിരിത്തോട്ടം നമ്മുടെ ജീവിതമായ് സങ്കല്‍പ്പിക്കാം. ഒരു നിശ്ചിത കാലത്തേയ്ക്ക് നമ്മെ കാവല്‍ ഏല്‍പ്പിക്കുന്ന മുന്തിരിത്തോട്ടം വൃത്തിയായും ഫലം നല്‍കുന്നതും മറ്റുള്ളവര്‍ക്ക് ഉപകാരപ്രദവുമായ് മാറുന്ന ഇടമാക്കി കാത്തു പരിപാലിക്കണം. അവസാനം അതിന്റെ ഉടമയായ ദൈവം തിരിച്ച് ചോദിക്കുമ്പോള്‍ പൂര്‍ണ്ണമനസ്സോടെ തിരിച്ചുകൊടുക്കുകയും വേണം. ജീവിതം എന്റെ സ്വന്തമെന്ന് കരുതി തോന്നിയ രീതിയില്‍ കൈകാര്യം ചെയ്താല്‍ ദൈവത്തിന് എന്ത് ഉത്തരം കൊടുക്കും. മുന്തിരിത്തോട്ടത്തിലേയ്ക്ക് പലവിധത്തിലുള്ള ആളുകളെ യജമാനന്‍ അയയ്ക്കുന്നതുപോലെ നമ്മുടെ ജീവിതത്തിലേയ്ക്കും പലവിധ വ്യക്തികള്‍ ദൈവത്താല്‍ അയയ്ക്കപ്പെടും. അവരെ അപമാനിക്കുകയും ചൂഷണം ചെയ്യുകയും വേദനിപ്പിക്കുകയും അടിക്കുകയും കൊല്ലുകയും ചെയ്യുന്നത് ദൈവനീതിക്ക് നിരക്കാത്തത്ആണ്. എന്റെ ജീവന്റെ അവകാശി ഞാന്‍ മാത്രമാണെന്ന ചിന്തയല്ല വേണ്ടത്. എന്റെ ജീവനും ജീവിതവും മറ്റുള്ളവര്‍ക്കുവേണ്ടി ഉള്ളതാണ് എന്ന ബോധ്യമാണ് വേണ്ടത്. ഫാ. റോണി കളപ്പുരയ്ക്കല്‍ എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.