
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാ ദൗത്യങ്ങളും ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ www.keralarescue.in എന്ന വെബ്സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്.
അടിയന്തിര സഹായാഭ്യര്‍ത്ഥന, ഒാരോ ജില്ലയിലെയും പ്രളയബാധിതർ നേരിടുന്ന അത്യാവശ്യങ്ങള്‍ തുടങ്ങിയ വിവരങ്ങൾ എത്രയും വേഗം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാനും എത്രയും പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുന്നതിന് സഹായകരമാകാനും വേണ്ടിയാണ് വെബ്സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാനും, വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് തങ്ങളുടെ സേവന സന്നദ്ധത അറിയിക്കാനുമുള്ള സൗകര്യങ്ങളുമുണ്ട്.




