ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: 4 അബ്രാഹം

ഫാ. ജെയ്സൺ കുന്നേൽ

ദൈവവുമായുള്ള ബന്ധത്തിലാണ് മനുഷ്യവംശം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ദൈവം അബ്രാഹവുമായി ഉടമ്പടിയിൽ ഏർപ്പെട്ടപ്പോൾ, അവന്റെ സ്വന്തം ജനതുമായാണ് അവൻ ബന്ധത്തിലേർപ്പെട്ടത്. ആ ബന്ധത്തിനു മാധുര്യവും ദൃഢതയുമുണ്ട്. സൃഷ്ടിയിൽ ആരംഭിച്ച ദൈവമനുഷ്യ ബന്ധത്തിന്റെ ഒരു നേർപൂർവ്വം വിശ്വാസികളുടെ പിതാവായ അബ്രാഹത്തിന്റെ ജീവിതത്തിനു മനോഹാരിത നൽകി. ദൈവവുമായുള്ള ബന്ധത്തിനു തടസ്സം നിൽക്കുന്ന എല്ലാത്തിനെയും പുറത്തു നിർത്താൻ അബ്രാഹം സന്നദ്ധനായി.

ദൈവ മനുഷ്യബന്ധത്തിന്റെ പൂർണ്ണതയായ ഈശോമിശിഹായുടെ പിറവി തിരുനാളിനൊരുങ്ങുമ്പോൾ നമ്മുടെ പൂർവ്വപിതാവായ അബ്രാഹം നമുക്കു തരുന്ന സന്ദേശം, ദൈവവുമായി ബന്ധപ്പെടുന്നതിനു തടസ്സം നിൽക്കുന്ന കാര്യങ്ങൾ ഉപേക്ഷിക്കാനാണ്. ഈ ഉപേക്ഷിക്കൽ എത്ര വലുതാണോ അത്രയും വലുതായിരിക്കും ദൈവത്തോടുള്ള എന്റെ സ്നേഹബന്ധം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.