വഴിവക്കിലുറങ്ങുന്ന അനാഥനായ ക്രിസ്തു – വത്തിക്കാനിലെ പുതിയ ശില്‍പം

വത്തിക്കാന്‍: അവന്റെ മുഖം നമുക്ക് തിരിച്ചറിയാന്‍ സാധിക്കില്ല. അഭയമില്ലാതെ രാത്രിയില്‍ തെരുവിലൂടെ അലയുന്ന അനേകരില്‍ ഒരുവനായിരിക്കാം അവന്‍. അവന്റെ പാദത്തില്‍ കുരിശുമരണത്തിന്റെ ബാക്കിപത്രമായ ആണിപ്പഴുതുകള്‍ അവശേഷിക്കുന്നുണ്ട്. തീര്‍ച്ചയായും അത് ക്രിസ്തു തന്നെയാണ്. കരുണയുടെ വര്‍ഷത്തില്‍ വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പ ആശീര്‍വദിച്ച ‘ഭവനമില്ലാത്ത ക്രിസ്തു’ എന്ന പുതിയ ശില്‍പത്തിന്റെ വിശദീകരണങ്ങളാണിത്.

4

ഫ്രാന്‍സീസ് പാപ്പയുടെ ഓഫീസിന് സമീപമാണ് പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഈ വെങ്കല ശില്‍പം സ്ഥിതി ചെയ്യുന്നത്. കനേഡിയന്‍ ശില്‍പിയായ തിമോത്തി പി. ഷെമാല്‍സ് ആണ് ഈ ശില്‍പത്തിന്റെ നിര്‍മ്മാതാവ്. ഒരു ക്രിസ്മസ് രാത്രിയില്‍ വീടില്ലാത്ത ഒരു മനുഷ്യന്‍ തെരുവിലെ ഒരു ബെഞ്ചില്‍ കിടന്നുറങ്ങുന്നത് കണ്ടതാണ് ഈ ശില്‍പത്തിന്റെ പ്രചോദനമെന്ന് അദ്ദേഹം പറയുന്നു. ഇത് മാത്രമല്ല, സുവിശേഷത്തോട് ബന്ധമുള്ള അനവധി ശില്‍പങ്ങള്‍ തിമോത്തി നിര്‍മ്മിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.