ആലുവയില്‍ റെയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു; കൂടുതൽ വിവരങ്ങൾ

ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിലും പ്രളയത്തിലും, ഗതാഗത സൗകര്യങ്ങള്‍ തടസ്സപ്പെട്ട അവസ്ഥയിലാണ് കേരളം. സംസ്ഥാനത്തെ റെയില്‍ ഗതാഗതം ഇന്നലെയോടെ  ഏതാണ്ട് ഭാഗികമായി നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ ഇന്ന് മഴ കനത്തതോടെ ട്രെയിന്‍ ഗതാഗതം ഏതാണ്ട് പൂര്‍ണമായും നിര്‍ത്തി വച്ച അവസ്ഥയിലാണ്. തിരുവനന്തപുരത്തു  റയില്‍വെ സ്റ്റേഷനുകളില്‍ ടിക്കറ്റ് വിതരണം നിര്‍ത്തി വച്ചു. ചാലക്കുടിയിലെ പുഴയില്‍ ജലനിരപ്പ്‌ ഉയര്‍ന്നതിനാല്‍, എറണാകുളം – തൃശൂര്‍ റയില്‍വെ പാതയിലൂടെയുള്ള സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി. എറണാകുളത്തെ സ്ഥിതി മോശപ്പെട്ടതോട് കൂടി ആലുവ വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. കൊച്ചി മെട്രോയുടെ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തി. ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ വെള്ളം കയറിയിട്ടുണ്ട്. 176–ാം നമ്പർ പാലത്തിൽ വെള്ളം കയറി. എം സി റോഡും ദേശിയപാതയിലെയും റോഡ്‌ ഗതാഗതം തടസ്സത്തില്‍.

നിര്‍ത്തി വച്ച സര്‍വീസുകള്‍:

  1. ട്രെയിൻ നമ്പർ 56361 ഷൊർണ്ണൂർ– എറണാകുളം പാസഞ്ചർ

വൈകിയോടുന്നവ:

1 . ട്രെയിൻ നമ്പർ 12777 ഹൂബ്ലി–കൊച്ചുവേളി എക്സ്പ്രസ്.

  1. ട്രെയിൻ നമ്പർ12695 ചെന്നൈ– തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്.
  2. ട്രെയിൻ നമ്പർ16187 കാരയ്ക്കൽ– എറണാകുളം എക്സ്പ്രസ്.

ഭാഗികമായി റദ്ദു ചെയ്തവ:

1. ട്രെയിൻ നമ്പർ 12778 കൊച്ചുവേളി– ഹൂബ്ലി എക്സ്പ്രസ് തൃശൂരിൽ നിന്ന് സർവീസ് ആരംഭിക്കും.

  1. ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം– ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും.
  2. ട്രെയിൻ നമ്പർ 16188 എറണാകുളം– കാരയ്ക്കൽ എക്സ്പ്രസ് പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും.

വ‌ഴിതിരിച്ചു വിട്ടവ:

  1. ട്രെയിൻ നമ്പർ 16381 മുംബൈ– കന്യാകുമാരി ജയന്തി എക്സപ്രസ്, ഈറോഡ്, ഡിണ്ടിഗൽ, മധുര വഴി തിരിച്ചുവിട്ടു.
  2. ട്രെയിൻ നമ്പർ 16526 കെഎസ്ആർ ബെംഗളൂരു– കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് സേലം, നാമക്കൽ, ഡിണ്ടിഗൽ, തിരുനെൽവേലി വഴി തിരിച്ചുവിട്ടു.

നിയന്ത്രണം ഏർപ്പെടുത്തിയവ:

  1. ട്രെയിൻ നമ്പർ 16603 മാംഗ്ലൂർ– തിരുവനന്തപുരം മാവേലി എക്സ്പ്രസ് 2. ട്രെയിൻ നമ്പർ 16630 മാംഗ്ലൂർ– തിരുവനന്തപുരം മലബാർ എക്സ്പ്രസ്.
  2. ട്രെയിൻ നമ്പർ 16341 ഗുരുവായൂർ– തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്.
  3.  ട്രെയിൻ നമ്പർ 12646 ഹസ്റത്ത് നിസ്സാമുദ്ദിൻ– എറണാകുളം മില്ലേനിയം എക്സ്പ്രസ്.
  4. ട്രെയിൻ നമ്പർ 12623 ചെന്നൈ– തിരുവനന്തപുരം മെയിൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.