പ്രാഗിലെ ഉണ്ണിശോയോടുള്ള ഭക്തി

ചെക്കു റിബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലുള്ള ഉണ്ണിശോയോടുള്ള ഭക്തി ലോക പ്രസിദ്ധമാണ്, ഇവിടുത്തെ ഉണ്ണീശോയുടെ അത്ഭുത രൂപത്തിന്റെ പിറവിയെക്കുറിച്ചുള്ള ഒരു ചെറിയ കുറിപ്പ്. വിസ്മയകരങ്ങളായ പലതരം ഐതീഹങ്ങളാലും അത്ഭുത കഥകളാലും സമ്പന്നമാണ് പ്രാഗിലെ ഉണ്ണീശോയുടെ തിരുസ്വരൂപം.

സ്പെയിനിലെ ഒരു സിസ്റ്റേർസ്യൻ ആശ്രമത്തിൽ ( Cistercian monastery) പതിനാലാം നൂറ്റാണ്ടിൽ ഒരു സന്യാസിക്ക് ഉണ്ണിയേശുവിന്റെ ദർശനമുണ്ടായി ഈ ദർശന പ്രകാരം 1340-ാം ആണ്ടിലാണ് ഈ രൂപം കൊത്തിതിയെടുത്തു എന്നാണ് ഭൂരിഭാഗം ചരിത്രകാരന്മാരും വിശ്വസിക്കുന്നത്.

പല നൂറ്റാണ്ടുകൾ സ്പെയിനിൽത്തന്നെ ആയിരുന്നു ഈ തിരുസ്വരൂപം. പതിനാറാം നൂറ്റാണ്ടിൽ ആവിലായിലെ വി. അമ്മ ത്രേസ്യായുടെ കൈവശം ഈ രൂപം എത്തി എന്നോരു പാരമ്പര്യമുണ്ട്. ഹാസ്ബുർഗ് കടുംബം പ്രാഗ് ഭരിക്കുന്ന കാലത്തു 1556 ൽ ഉണ്ണീശോയുടെ രൂപം പ്രാഗിലെത്തി. ഹാബ്സ്ബുർഗു കുടുബത്തിലെ (House of Habsburg ) വരിറ്റിസ്ലാവു സ്പെയിനിലെ മരിയ മാൻറിക്വോയെ വിവാഹം കഴിച്ചപ്പോൾ വിവാഹ സമ്മാനമായി ദോണാ ഇസബെല്ലാ മാൻറിക്വോ എന്ന പ്രഭ്വി തന്റെ മകൾക്കു മരിയക്കു സമ്മാനമായി കൊടുത്തതാണ് ഉണ്ണീശോയുടെ ഈ രൂപം. അമ്മ ത്രേസ്യായുടെ കൈയിൽ നിന്നാണ് ദോണയ്ക്കു ഈ രൂപം കിട്ടിയെന്നുള്ള ഒരു പാരമ്പര്യമുണ്ട്. വർഷങ്ങളായി 1628 വരെ തിരുസ്വരൂപം ഈ കുടുംബം സൂക്ഷിച്ചു പിന്നിടു സ്ഥലത്തെ കർമ്മലീത്താ ആശ്രമത്തിനു കൈമാറി കൊണ്ടു ലോബ്കോസ്ബ്സിലെ പോളിസേന രാജകുമാരി ആശ്രമ ശ്രേഷ്ഠനോടു പറഞ്ഞു :

“എന്റെ കൈവശമുള്ള എറ്റവും അമൂല്യമായ സമ്പത്തു ഞാൻ നിങ്ങൾക്കു തരികയാണ് . ഈ തിരുസ്വരൂപം നിങ്ങൾ ബഹുമാനപൂർവ്വം സംരക്ഷിച്ചാൽ നിങ്ങൾക്കു എന്നും ഐശ്വര്യം ഉണ്ടാകും.” ഉടനെ പ്രാഗ് ആക്രമിക്കപ്പെട്ടു ആശ്രമ ദൈവാലയം താറുമാറായി. തിരുസ്വരൂപം കാണാതെയായി. ദൈവാലയ അവശിഷ്ടങ്ങൾക്കിടയിൽ നിന്നു ഉണ്ണീശോയുടെ തിരുസ്വരൂപം വീണ്ടു കിട്ടിയ ഒരു വൈദീകൻ പുതിയ പള്ളിമേടയിൽ അതിനെ സ്ഥാപിച്ചു. തിരുസ്വരൂപം വൃത്തിയാക്കുന്നതിനിടയിൽ ഉണ്ണീശോ വൈദീകനോടു പറഞ്ഞു : “എന്നോടു ദയ കാണിക്കുക, ഞാനും നിന്നോടു ദയ കാണിക്കും, എന്റെ കരങ്ങളെ എനിക്കു തരിക ഞാൻ നിനക്കു സമാധാനം നൽകും. എന്നെ കൂടുതൽ ബഹുമാനിക്കുന്നതിനുസരിച്ചു ഞാൻ നിന്നെ അനുഗ്രഹിക്കും” ഉണ്ണീശോയുടെ തിരുസ്വരൂപം നവീകരിക്കാൻ കൂടുതൽ പണം ആവശ്യമായി വന്നപ്പോൾ ഉണ്ണീശോ വൈദീകനോടു വിണ്ടും പറഞ്ഞു സങ്കീർത്തിയുടെ പ്രവേശന കവാടത്തിൽ എന്നെ പ്രതിഷ്ഠിക്കുക, നീ സഹായങ്ങൾ സ്വീകരിക്കുക .” എതാനും ദിവസങ്ങൾക്കുള്ളിൽ തീരുസ്വരുപം നവീകരിക്കുകയും പുനസ്ഥാപിക്കുകയും ചെയ്തു. ഇന്നു പ്രതിദിനം പതിനായിരക്കണക്കിനു തീർത്ഥാടകർ സന്ദർശിക്കുന്ന ഒരു പുണ്യ സ്ഥലമാണ് പ്രാഗിലെ ഉണ്ണീശോയുടെ ബസിലിക്ക

പ്രാഗിലെ ഉണ്ണീശോയോടുള്ള അത്ഭുത പ്രാർത്ഥന

പ്രാഗിലെ ഉണ്ണീശോയോടുള്ള ഭക്തിയുടെ ആദ്യ പ്രചാരകൻ ധന്യനായ കർമ്മലത്താ വൈദികൻ ഫാ. സിറിലിന്റെ OCD (1590- 1675) ഉണ്ണീശോയോടുള്ള പ്രാർത്ഥന.

ഓ ഉണ്ണീശോയെ ഞാൻ ഇതാ നിന്റെ സന്നിധിയിലക്കു ഓടിയണഞ് , നിന്റെ പരിശുദ്ധ അമ്മയുടെ മധ്യസ്ഥയിലൂടെ ഈ ആവശ്യത്തിൽ എന്നെ സഹായിക്കണമെന്നു ( ആവശ്യം പറയുക ) ഞാൻ അപേക്ഷിക്കുന്നു. നിന്റെ ദൈവത്വത്തിനു എന്നെ സംരക്ഷിക്കാൻ കഴിയുമെന്നു സത്യമായും ദൃഢമായി ഞാൻ വിശ്വസിക്കുന്നു. നിന്റെ വിശുദ്ധ കൃപ ലഭിക്കുന്നതിനു വേണ്ടി ഞാൻ നിന്നിൽ പൂർണ്ണമായി ശരണപ്പെടുന്നു. ഞാൻ നിന്നെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു . ഉണ്ണീശോയെ എന്റെ പാപങ്ങളെ ഓർത്തു ഞാൻ പശ്ചാത്തപിക്കുകയും അവയിൽ നിന്നു എന്നെ വിമോചിപ്പിക്കണമേ എന്നു മുട്ടുകുത്തി അപേക്ഷിക്കുകയും ചെയ്യുന്നു. നിന്നെ ഒരു നാളും വേദനിപ്പിക്കുകയില്ലന്നു ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഞാൻ എന്നെത്തന്നെ നിനക്കു സമർപ്പിക്കുകയും നിനക്കു വേണ്ടി സഹിക്കാനും നിന്നെ വിശ്വസ്തനാപൂർവ്വം സേവിക്കും സന്നദ്ധനാണന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. നിന്നെ ഹൃദയം കൊണ്ടു സ്നേഹിക്കുന്നതു പോലെ എന്റെ അയൽക്കാരെയും ഞാൻ സ്നേഹിച്ചു കൊള്ളാം. ഓ ഉണ്ണീശോയെ ഞാൻ നിന്നെ ആരാധിക്കുന്നു. ഓ ശക്തനായ ദിവ്യ പൈതലേ ഈ ആവശ്യത്തിൽ ( നിയോഗം പറയുക ) എന്നെ സഹായിക്കണമെന്നു ഞാൻ വിനീതമായി അപേക്ഷിക്കുന്നു. പരിശുദ്ധ മറിയത്തോടും യൗസേപ്പിനോടും സകല മാലാഖമാരുമൊപ്പം നിത്യമായി നിന്നെ ആരാധിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു.  ആമ്മേൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.