ക്രിസ്സ്മസ്സും ക്രിസ്തുവും പിന്നെ ഞാനും: 08 സഖറിയ

ഗബ്രിയേൽ മാലാഖ സഖറിയയോട് പറഞ്ഞ ദൈവദുതിന് ഒരു പ്രത്യേകതയുണ്ടായിരുന്നു സഖറിയാ നിന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു. അനുദിനവും പ്രാർത്ഥിക്കപ്പെട്ടിരുന്ന ഒരു നിയോഗത്തിന്റെ  ഉത്തരമായിരുന്നിട്ടുപോലും സഖറിയാ ചോദിക്കുകയാണ് ഇതെങ്ങനെ സംഭവിക്കും?

സഖറിയ എന്ന പുരോഹിതനിലെ പച്ചമനുഷ്യൻ ചോദിക്കുതാണ് ഇതെങ്ങനെ സംഭവിക്കും. അസംഭവ്യം എന്ന് തോന്നുന്ന കാര്യങ്ങളിൽ നാമും ചോദിച്ചു പോകുതിങ്ങനെ തന്നെയാണ്.

ദൈവദൂതിന് മുൻപിൽ  സംശയിച്ചു നില്ക്കുന്ന സഖറിയ ചിന്തയുടെ ചിരാത് തെളിക്കുന്നുണ്ട്. നമ്മുടെ സാധാരണ ജീവിതങ്ങളിൽ, ബന്ധങ്ങളിൽ,  സൗഹൃദങ്ങളിൽ, പരസ്പര വിശ്വാസങ്ങൾ തകിടം മറിയുമ്പോൾ ഓർമിക്കണം  അവരും മനുഷ്യരാണ്, പാദങ്ങൾ ഇടറി വീണു പോകുന്ന പച്ച മനുഷ്യർ. ഇങ്ങനെയുള്ളവരോട് സാരമില്ല എന്ന് പറഞ്ഞവരെ ചേർത്ത് നിർത്തുമ്പോഴാണ്  അവനു നീ ദൈവത്തെപോലെയാകുന്നത്.

ദൈവമേ അടുത്ത് നിൽക്കുന്നവരിലെ കുറവുകളേയും സ്നേഹിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ.