ക്രിസ്തുമസ്സും ക്രിസ്തുവും പിന്നെ ഞാനും : അസ്വസ്ഥത

ഇരുപത്തിരണ്ടാം ദിവസം :  അസ്വസ്ഥത

ഇതു കേട്ട്  ഹേറോദോസ് രാജാവ് അസ്വസ്ഥനായി അവനോടൊപ്പം ജറുസലേം മുഴുവനും . ഹേറോദോസിന്റെ അസ്വസ്ഥതയുടെ അനന്തരഫലം അതിക്രൂരമായിരുന്നു.അദ്ദേഹത്തിന്റെ  അസ്വസ്ഥത ഒരു ദേശത്തെ മുഴുവനും അസ്വസ്ഥമാക്കി.  ഒപ്പം അനേകം കുരുന്നുകളുടെ കുരുതി വരെ എത്തി നിന്നു . ഹേറോദോസിന്റെ അസ്വസ്ഥത അപകടങ്ങളിൽ നിന്ന് അപകടങ്ങളിലേക്കായിരുന്നു. പക്ഷേ ചില അസ്വസ്ഥതകൾ അനുഗ്രഹങ്ങളാകാറുണ്ട്. ഗൗതമബുദ്ധനുണ്ടായ അസ്വസ്ഥത ബോധോധയത്തിലേക്കും അതുവഴി ലോകനന്മയക്കും കാരണമായി. നമ്മുടെ അസ്വസ്ഥതകൾ നന്മയിലേക്ക് തുറക്കുന്ന വാതിലുകളായി പരിണമിക്കട്ടെ.

ദൈവമേ എന്റെ അസ്വസ്ഥതകളെ നന്മയിലേക്ക് നയിക്കുന്ന മാര്ഗങ്ങളായി പരിണമിപ്പിക്കണേ

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.