ക്രിസ്തുമസ്സും ക്രിസ്തുവും പിന്നെ ഞാനും : പലായനം

 പത്തൊൻപതാം ദിവസം : പലായനം

ജനനത്തിന് മുൻപേ പലായനം തുടങ്ങിയവനാണ് ക്രിസ്തു. ക്രിസ്തുമുഖങ്ങൾ ഇന്നും പലായനം ചെയ്യുന്നുണ്ട്, അഭയസ്ഥാനങ്ങൾ തേടി അപ്പം തേടി, ആശ്രയം തേടി. ക്രിസ്തുമുഖങ്ങളുടെ പലായനം തീരുന്നത് നമ്മുടെ നല്ല തീരുമാനങ്ങളിലാണ്. ഇന്നും തുടരുന്ന ഈ പലായനങ്ങൾ ഒരു ഓർമ്മപ്പെടുത്തലാണ് , ക്രിസ്തുവിനെക്കുറിച്ചോർക്കാൻ ക്രിസ്തുമുഖങ്ങളെ തിരിച്ചറിയാൻ.

ചുറ്റിലുമുള്ള ക്രിസ്തുമുഖങ്ങളെ തിരിച്ചറിയാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.