ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതബാധിതരെ സഹായിക്കുക: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശ്ശൂര്‍: കേരളം വലിയ ദുരന്തത്തിലായിരിക്കുന്ന ഈ അവസരത്തില്‍ തിരുന്നാളുകളും ആഘോഷങ്ങളും ഒഴിവാക്കുകയോ, വളരെ ലളിതമാക്കുകയോ ചെയ്തു പ്രളയദുരിതബാധിതരെ സഹായിക്കുവാന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ആഹാനം ചെയ്തു. അതിരൂപതയിലെ പള്ളികളും സന്യാസഭവനങ്ങളും വിവിധ സംഘടനകളും ജാതിമത കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും ദുരിതബാധിതരെ സഹായിക്കുവാന്‍ മുന്നോട്ടുവന്നതില്‍ ആര്‍ച്ച് ബിഷിപ്പ് നന്ദി രേഖപ്പെടുത്തി.

ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും തിരിച്ചു സ്വന്തം വീടുകളിലേക്ക് പോകുമ്പോള്‍ അവരെ സഹായിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ പള്ളി അധികൃതരോട് ആവശ്യപ്പെട്ടു: വീടുകള്‍ വൃത്തിയാക്കുതിന് വോളണ്ടിയര്‍ സേന ഇടവക അടിസ്ഥാനത്തില്‍ തയ്യറാക്കുക; ഭക്ഷ്യവസ്തുക്കള്‍ കിറ്റുകളായി നല്കുന്നതിന് ശേഖരിച്ച് കരുതിവെയ്ക്കുക; സ്റ്റേഷനറി, വസ്ത്രങ്ങള്‍, മരുന്നുകള്‍ ഒരുക്കി വെയ്ക്കുക; മിച്ചം വരുന്നവ അടുത്ത ഇടവകകളിലേക്കോ അതിരൂപത കേന്ദ്രത്തിലേക്കോ കൊടുക്കുക. അതിരൂപത സാമൂഹ്യസേവന വകുപ്പിന്റെ (സാന്തനം) ജില്ലയിലെ വിവിധയിടിങ്ങളിലെ ക്യാമ്പുകളിൽ ഭക്ഷണം വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.