സീറോ മലങ്കര നവംബര്‍ 23; മത്താ 24:29-36-ആഗമനം

ജീവിതം ഇവിടെ തിരുന്നില്ല എന്നും, ഇവിടം വിട്ടുപോകുമ്പോള്‍ ഒരുക്കം ഉണ്ടെങ്കിലെ വരാനിരിക്കുന്ന ലോകത്ത് നമ്മുക്ക് സ്ഥാനം ഉണ്ടാകു എന്ന്‍ ഈശോ നമ്മെ ഓര്‍മിപ്പിക്കുന്നു. കാലത്തിന്റെ സൂചനകള്‍ വായിച്ചറിയണമെന്നും നിത്യതയെ ഉന്നം വച്ച് ജീവിക്കണമെന്നുമാണ് ഈശോ പറയുന്നത്. ഈ ലോകത്തില്‍ ജീവിക്കുമ്പോഴും വരാനിരിക്കുന്ന ലോകത്തിന്റെ പൗരന്മാരാകാനുള്ള ഒരുക്കങ്ങള്‍ നമ്മള്‍ നടത്തണമെന്ന ര്‍ത്ഥം. കാരണം ”ഇവിടെ നമുക്ക് നിലനില്‍ക്കുന്ന പട്ടണമില്ല.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.