നവംബര്‍ 4: ലൂക്കാ 16:1-8 വിശ്വസ്തത

പിടിക്കപ്പെട്ടയാള്‍ നിരീക്ഷണവലയത്തിലാണ്. അങ്ങനെയാണ് യജമാനന്‍, അവിശ്വസ്തനായ കാര്യസ്ഥന്റെ നീക്കമറിഞ്ഞത്. വക്രമായ പ്രവര്‍ത്തികളെ ദൈവം പ്രശംസിക്കില്ല. എന്നാല്‍ അവിശ്വസ്തത നിമിത്തം പുറത്താക്കപ്പെടുമ്പോള്‍, നിലനില്‍പ്പിന് വേണ്ടി പ്രയോഗിക്കുന്ന ബുദ്ധിയെ ദൈവം പ്രശംസിക്കും. ജീവിതമാര്‍ഗ്ഗം കൈവിട്ടുപോകുമെന്നറിയുന്ന നേരത്ത്, ജീവിതം അവസാനിപ്പിക്കുവാനുള്ള ആലോചനയല്ല വേണ്ടത്, ജീവിക്കാനുള്ള വഴിയാണ് തേടേണ്ടത്. കടം കൊണ്ടവന്റെ കൂടാരത്തില്‍ അഭയം കിട്ടാന്‍, അവന്റെ കടം ഇളച്ച് കൊടുക്കുന്ന കാര്യസ്ഥന്റെ ബുദ്ധി അപാരം.

ഇളവ് ചെയ്ത് കൊടുക്കുന്നിടത്ത് ഇടം കിട്ടുമെന്ന ചിന്ത നല്ലതാണ്. ആ ചിന്തയ്‌ക്കൊത്ത് കര്‍മ്മമണ്ഡലം നേര്‍വഴിക്ക് രൂപപ്പെട്ടാല്‍ ജീവിതം എത്രയോ ഭാഗ്യം.

ഫാ. ജോയി. ജെ. കപ്പൂച്ചിന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.