കത്തോലിക്കാ മാധ്യമങ്ങള്‍ ഈ സമൂഹത്തിന്റെ അനിവാര്യതയാണെന്ന് ഇന്ത്യന്‍ പുരോഹിതന്‍

കത്തോലിക്കാ സമുദായത്തില്‍പ്പെട്ട വ്യക്തികളുടെ കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍, കത്തോലിക്കാ മാധ്യമങ്ങള്‍ക്ക് വലിയ ഒരു  ദൗത്യം നിറവേറ്റാന്‍ ഉണ്ടെന്നു ഫാ. അന്തോണി പറഞ്ഞു. കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകനും വൈദികനായ ഫാ. അന്തോണി ചരംഗട്, ബോംബെ അതിരൂപതയിലെ വാരാന്ത്യ – പത്രമായ ദി എക്‌സാമിനറിന്റെ എഡിറ്റര്‍ ആണ്.

1850 – ല്‍ ആരംഭിച്ച ‘ബോംബെ ഡയോസിയന്‍ ബുള്ളെറ്റിന്‍’ എന്ന പ്രസിദ്ധീകരണത്തിന്റെ 25 -ാം വാര്‍ഷിക ആഘോഷത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  3.25% മാത്രം ക്രൈസ്തവര്‍ ഉള്ള മുംബൈയിലാണ് ഈ പത്രം ലഭിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങളില്‍ ക്രൈസ്തവ ശബ്ദം അടക്കം പറച്ചിലായി മാത്രം ഒതുങ്ങാതെ ഉയര്‍ന്നു കേള്‍ക്കണമെന്നും അദേഹം കൂട്ടി ചേര്‍ത്തു.

സാധാരണക്കാരായ കത്തോലിക്കരുടെ അസാധാരണ കഥകളും, പ്രചോദനാത്മക ജീവിതങ്ങളുടെ വിവരണങ്ങളുമൊക്കെയാണ് ‘ദി എക്‌സാമിനര്‍’ – ന്റെ ഉള്ളടക്കം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.