ഒലിവ് മല

വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കാനെത്തുന്ന തീര്‍ത്ഥാടകര്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത സ്ഥലമാണ് ഒലിവ് മല. ഒലിവ് വൃക്ഷങ്ങളാല്‍ സമ്പന്നമായ താഴ്‌വര ഉണ്ടായിരുന്നത് കൊണ്ടാണ് ഒലിവ് മല എന്ന് ഈ പ്രദേശത്തെ സുവിശേഷത്തില്‍ പരാമര്‍ശിക്കുന്നത്.

ജറുസലേം നഗരത്തിന്റെ കാഴ്ചകളാണ് ഒലിവ് മലയില്‍ മുകളില്‍ നിന്ന് നോക്കുമ്പോള്‍ കാണാന്‍ സാധിക്കുന്നത്. ബൈബിള്‍ കഥകളെ ഓര്‍മ്മപ്പെടുത്തുന്നു എന്നാണ് ഈ കാഴ്ചയുടെ പ്രത്യേകത. 2000 വര്‍ഷത്തിലധികം പഴക്കമുള്ള ഒലിവ് മരങ്ങള്‍ ഇവിടെ ഇപ്പോഴും സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

യേശു ലാസറിനെ ഉയിര്‍പ്പിച്ചത് ഒലിവ് മലയ്ക്ക് സമീപമുള്ള ബഥനിയില്‍ വച്ചായിരുന്നു. ഒലിവ് മലയില്‍ വച്ചാണ് ജറുസലേമിനെ ഓര്‍ത്ത് കണ്ണീര്‍ വാര്‍ത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.