ഇറാഖിലെ കന്യാസ്ത്രീക്ക് വീണ്ടും യുകെയില്‍ വിലക്ക് 

ഐഎസ്‌ഐഎസിന്റെ പിടിയില്‍ നിന്നും രക്ഷപെട്ട ഇറാഖിലെ കന്യാസ്ത്രീയ്ക്ക് യുകെയില്‍ പ്രവേശിക്കുന്നതിന് വീണ്ടും വിലക്ക്. ബാണ്‍ മാഡ്‌ലിയെന്‍ എന്ന  ഡൊമിനിക്കന്‍ കന്യാസ്ത്രീയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രോഗബാധിതയായി കഴിയുന്ന തന്റെ സഹോദരിയെ കാണാന്‍ പോയ കന്യാസ്ത്രീയെയാണ് യുകെ ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. അധിക നാള്‍ യുകെയില്‍ തങ്ങില്ല എന്നതിന് മതിയായ രേഖകള്‍ ഒന്നും നല്‍കാഞ്ഞതിനാലും ഇത് അവിടെ സ്ഥിരമായി ജീവിക്കാനുള്ള പദ്ധതിയാണോ എന്ന സംശയവും കാരണമാണ് അനുമതി റദ്ധാക്കിയതെന്നു അധികൃതര്‍ പിന്നീട് പറഞ്ഞു.

ഈ കഴിഞ്ഞ മാര്‍ച്ചിലും തന്റെ സഹോദരിയെ കാണാനായി വിസയ്ക്കായി അപേക്ഷിച്ചിരുന്നെങ്കിലും അത് തള്ളിയിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് ഈ മാസം ആദ്യം സമര്‍പ്പിച്ച വിസ അപേക്ഷയും തള്ളുന്നത്. 2011 – ന് ശേഷം യു കെ സന്ദര്‍ശിക്കാഞ്ഞതിന്റെ കാരണവും ഉദ്യോഗസ്ഥര്‍ ആരാഞ്ഞു. 2014 ല്‍ ഐഎസ് അവരുടെ കോണ്‍വെന്റ് പിടിച്ചടക്കിയപ്പോഴാണ് ക്രൈസ്തവ നഗരമായിരുന്ന കറാഖോഷില്‍ നിന്ന്  മാഡ്‌ലിയെന്‍ ഉള്‍പ്പടെയുള്ള കന്യാസ്ത്രീകള്‍ അവിടെ നിന്ന് രക്ഷപെടുന്നത്. പിന്നീട് എര്‍ബില്‍ എന്ന നഗരത്തിലായിരുന്നു താമസം. വീണ്ടുമെത്തിയ വിലക്കിനെക്കുറിച്ച് നസറിന്‍ഓര്‍ഗിന്റെ (Nasarean.org) സ്ഥാപകന്‍  ഫാ. ബെനഡിക്ട് കേയ്‌ലി ട്വിറ്ററില്‍ കുറിച്ചതോടെ കൂടിയാണ് സംഭവം ശ്രദ്ധയാകര്‍ഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.