മാർപാപ്പായൊടൊപ്പം നമ്മുക്ക് പ്രാർത്ഥിക്കാം

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, വിശുദ്ധ രക്തസാക്ഷികളായ കോസ്മാസിന്റെയും, ഡാമിയന്റെയും ഓർമ്മദിനത്തിൽ അവരെപ്പോലെ വലിയ സ്നേഹത്തോടെ അങ്ങേക്ക് വേണ്ടി ആത്മാർപ്പണം നടത്തുവാൻ എന്നെ സഹായിക്കണമേ. ഞാനെന്ന ഭാവത്തേക്കാൾ അപര നന്മ ലക്ഷ്യമാക്കി ജീവിക്കാൻ എന്നെ രൂപപ്പെടുത്തണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തു വീണഴിയുന്നില്ലങ്കിൽ അത് അതേപടിയിരിക്കും, അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും” (യോഹ 12:24 )

ഈശോയോടൊപ്പം രാത്രി

“മനുഷ്യപുത്രൻ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്ക് വേണ്ടി മോചനദ്രവ്യമായി നൽകാനുമത്രേ .” (മർക്കോ: 10:45). ദൈവമേ ചെറിയ കാര്യങ്ങളിൽ പോലും എന്റെ അയൽക്കാരെ ശുശ്രൂഷിക്കാൻ സാധിച്ചതിനു ഞാൻ നന്ദി പറയുന്നു. മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ചിന്തയാൽ ഇന്നേദിനം മറ്റുള്ളവരോടുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് അകന്നു ജീവിച്ചതിന് എന്നോട് ക്ഷമിക്കണമേ. നാളെ എന്റെ ഹിതത്തേക്കാൾ ദൈവഹിതത്തിനു പ്രധാന്യം നൽകി ജീവിക്കാൻ എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.