ഒക്ടോബർ മാസത്തിലെ മാർപാപ്പയുടെ പ്രാർത്ഥനാ നിയോഗങ്ങൾ

സാർവ്വത്രികമായ പ്രാർത്ഥനാ  നിയോഗം: പത്രപ്രവർത്തകർ

പത്രപ്രവർത്തകർ   തങ്ങളുടെ ഉത്തരവാദിത്വം,  എല്ലായ്പ്പോഴും സത്യത്തോടുള്ള ആദരവിലും, വലിയ ധാർമ്മിക ബോധത്തോടെയും നിർവ്വഹിക്കാൻ.

സുവിശേഷവത്കരണത്തിനായുള്ള  നിയോഗം: ലോക മിഷൻ ദിനം

ലോക മിഷൻ ദിനത്തിൽ ക്രിസ്തീയ സമൂഹങ്ങളിൽ സുവിശേഷത്തിന്റെ സന്തോഷവും, അത് പ്രഘോഷിക്കേണ്ട ഉത്തരവാദിത്വവും നവീകരിക്കാൻ.

പ്രാർത്ഥന

ഞങ്ങളുടെ പിതാവായ ദൈവമേ, നിന്റെ  മക്കളായ ഞങ്ങൾക്ക് ഈ ലോകത്തിൽ ജീവിത നിലവാരം ഉയർത്തുന്നതിന് ബുദ്ധിശക്തിയും പ്രാപ്തിയും നി  തന്നിരിക്കുന്നു. അതിനു വേണ്ടി യത്നിക്കുവാനുള്ള ഒരു മാർഗ്ഗമാണല്ലോ ഇന്നത്തെ മാധ്യമ പ്രവർത്തനവും, വാർത്തകളുടെയും ജീവിതാനുഭവങ്ങളുടെയും പ്രചരണവും. രാഷ്ട്രീയ നേതാക്കളുടെ സങ്കുചിത താൽപര്യങ്ങൾക്കും, അലംഭാവത്തിനും വഴങ്ങാതെ, ഉയർന്ന ധാർമ്മിക ബോധത്തോടെ സത്യം പ്രഘോഷിക്കാൻ പത്രപ്രവർത്തകരുടെ ഹൃദയങ്ങളെ നി സ്പർശിക്കേണമേ.

എല്ലാ ക്രിസ്തീയ സമൂഹങ്ങളും സുവിശേഷത്തിന്റെ സന്തോഷവും അത് പ്രഘോഷിക്കേണ്ട ഉത്തരവാദിത്വവും വർദ്ധിതമായി തിരിച്ചറിയാൻ ഇടയാക്കണമേ. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ …

നന്മ നിറഞ്ഞ മറിയമേ ….

പിതാവിനും, പുത്രനും പരിശുദ്ധാത്മാവിനും…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.