സീറോ മലങ്കര. ഏപ്രില്‍ 19. മാര്‍ക്കോ 8:27-33 ഈശോ എനിക്ക് ആരാണ്?

താന്‍ ആരാണെന്നു ശിഷ്യന്മാര്‍ക്ക് പറയാതെ പറഞ്ഞു കൊടുക്കുകയാണ് ഈശോ. സ്നാപകയോഹന്നാന്‍ അല്ല, ഏലിയ അല്ല, പ്രവാചകന്മാര്‍ ആരുമല്ല. അവരെക്കാളും ഒക്കെ ഉപരിയായി ഞാന്‍ ക്രിസ്തു- രക്ഷകന്‍ ആണെന്ന് പറയുന്നു. ഒന്നിനും പരാജയപ്പെടുത്താന്‍ കഴിയാത്തവനാണ് ക്രിസ്തു. അവനാണ് മൂന്നാം ദിവസം ഉയര്‍ത്തെഴുന്നെല്‍ക്കാന്‍ കഴിയുക. അവന്‍ എനിക്ക് ആരാണ്? പത്രോസിനെപോലെ അവന്‍ എന്‍റെ രക്ഷകന്‍ ആണെന്ന് തിരിച്ചറിയാന്‍ പറ്റുന്നുണ്ടോ?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.