സീറോ മലങ്കര മാര്‍ച്ച്-21. മത്താ. 11: 25-30 ദൈവം കൂടെയില്ലാതെയുള്ള ഭാരം വഹിക്കാന്‍ പറ്റില്ല

വിയര്‍പ്പോഴുക്കുന്നവര്‍ക്കും ചുമലിലേറ്റുന്ന ഭാരത്താല്‍ തളരുന്നവര്‍ക്കും ആശ്വാസം അവനാണ്. അവന്റെ അരികിലേക്ക് നടക്കുവാന്‍ പഠിക്കുക. വഹിക്കുവാന്‍ എളുപ്പമുള്ളതേ നിനക്കുള്ളു. ചുമടുകള്‍  ഭാരം കുറഞ്ഞതുമാണ്. പക്ഷെ, ദൈവത്തെ ഉപേക്ഷിച്ച് വഹിക്കുന്ന നുകം എളുപ്പമാകില്ല. ചുമലിലേറ്റുന്ന ഭാരം നിനക്ക് താങ്ങാനുമാകില്ല. ദൈവത്തെ നഷ്ടപ്പെടുത്തി ജീവിതം എടുക്കുവാന്‍ പറ്റാത്ത ഭാരമാക്കി മാറ്റാതിരിക്കാന്‍ നിന്റെ ഹൃദയത്തില്‍ ദൈവിക കാര്യങ്ങള്‍ വെളിപ്പെടുത്തപ്പെടട്ടെ. നിന്റെ അധ്വാനത്തിന്, വഹിക്കുന്ന ഭാരത്തിന് ആശ്വാസം ദൈവം തന്നെയാകട്ടെ.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.