ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനം; സന്തോഷം പങ്കു വച്ചു കര്‍ദിനാള്‍ ആലഞ്ചേരി

യെമനില്‍ ഐസ്സ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തില്‍ അതീവ സന്തോഷം പങ്കു വച്ചു കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. ഇന്ന് വൈകുന്നേരം ആറു മണിക്ക് മെട്രോപൊളിത്തന്‍ അരമനയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ആണ് കര്‍ദിനാള്‍ തന്‍റെ സന്തോഷം പങ്കുവയ്ക്കുകയും ടോമച്ചന്‍റെ മോചനത്തിനു വേണ്ടി പ്രേത്നിച്ച എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തത്.

“ഫാ. ടോമിന്‍റെ മോചനം വിശ്വാസത്തോട് കൂടിയ പ്രാര്‍ഥനയുടെ ഫലമാണ്. ഈ ദൈവീക ഇടപെടലില്‍ ഭാഗഭാക്കുകള്‍ ആയ എല്ലാ മനുഷ്യ കരങ്ങളേയും നന്ദിയോടെ ഓര്‍ക്കുന്നു. വത്തിക്കാന്‍റെയും ഇന്ത്യയുടെയും നയതന്ത്രാലയങ്ങള്‍ ടോമച്ചന്‍റെ മോചനത്തിന് വേണ്ടി അക്ഷിണം പ്രവര്‍ത്തിച്ചു.

സഭാ നേതൃത്വവും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. ടോമച്ചന്‍റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എല്ലാറ്റിനും ഉപരി സര്‍വശക്തനായ ദൈവത്തിനും നന്ദി പറയുന്നു”. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.