ദരിദ്രർക്ക് ഭവനം നിർമ്മിച്ച് നല്കിയ പുരോഹിതൻ  

ദരിദ്രരായ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നല്കി മാതൃകയായിരിക്കുകയാണ് ഫാ. ജോർജ് കണ്ണന്താനം.  

അദ്ദേഹത്തിന്റെ പരോഹിത്യത്തിന്റെ ഇരുപത്തിയഞ്ചുവർഷം പൂർത്തിയാക്കിയ അന്ന് രണ്ടു പാവപ്പെട്ടവർക്ക് അദ്ദേഹം വീട് പണിതു നല്കി. ക്ലരീഷ്യന്‍ സഭാംഗമാണ് അദ്ദേഹം. പൗരോഹിത്യം സ്വീകരിച്ച് ഇരുപത്തിയഞ്ചു വർഷത്തിനിടയിൽ ആയിരത്തോളം വീടുകൾ അദ്ദേഹം പണിതു നൽകിയിട്ടുണ്ട്. ഇനിയും വീടുകൾ നിർമ്മിക്കാൻ ഒരുങ്ങുകയാണ് അച്ചൻ. ഏകദേശം നാലുലക്ഷത്തോളം രൂപമുതൽമുടക്കിയാണ് ഒരു വീട് അദ്ദേഹം നിർമ്മിക്കുന്നത്.

മദർ തെരേസയുടെ വാക്കുകളിലും പ്രവർത്തികളിലും പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം തന്റെ പ്രവർത്തങ്ങൾ  അദ്ദേഹം തുടങ്ങിയത്. അച്ചന്റെ സന്നദ്ധപ്രവർത്തങ്ങൾക്ക് വീട്ടുകാരുടെ പിന്തുണയും സഹായങ്ങളും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. നേപ്പാളിലെ  പ്രകൃതിദുരന്തത്തിൽ വീടുനഷ്ടപ്പെട്ട പാവപ്പെട്ടവർക്ക് 200 ഓളം വീടുകൾ അദ്ദേഹം പണിതു നല്കി. ഇപ്പോൾ അറുപതു സ്ഥിരംഭവനങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.