നവംബര്‍ 11: ലൂക്കാ 17:26-35 ഒരുക്കം

മനുഷ്യപുത്രന്റെ ആഗമനത്തെക്കുറിച്ച് അവബോധമില്ലാതെ സ്വകാര്യ സുഖങ്ങളില്‍ അഭിരമിച്ച് നടക്കുന്നവര്‍ ദൈവത്തെ നഷ്ടപ്പെടുത്തും. മനുഷ്യപുത്രന്‍ വരുന്ന ദിനത്തില്‍ എങ്ങനെയായിരിക്കണമെന്ന് ഈശോ പറയുന്നു, ”പുരമുകളില്‍ ആയിരിക്കുന്നവന്‍ വീടിനകത്തുള്ള തന്റെ സാധനങ്ങള്‍ എടുക്കാന്‍ താഴേക്ക് ഇറങ്ങിപ്പോകരുത്. വയലില്‍ ആയിരിക്കുന്നവനും പിന്നിലേക്ക് തിരിയരുത്.” ദൈവപുത്രന്റെ ആഗമനനിമിഷം കേള്‍ക്കുന്ന പ്രകമ്പനം, വസ്തുവകകള്‍ എടുത്തുകൊണ്ടോടുവാനുള്ള സൂചനയല്ല, മനസ്സൊരുക്കി, ദൈവത്തെ നമിച്ചു നില്‍ക്കുവാനുള്ള അടയാളമാണത്.

ചിലര്‍ ജീവനെ സംരക്ഷിക്കാന്‍ നെട്ടോട്ടമോടുമ്പോള്‍, വേറെ ചിലര്‍ ജീവനെ വിട്ട് കൊടുത്ത് ആത്മാവിനെ രക്ഷിക്കാന്‍ സഹിക്കുന്നു. സന്മനസ്സോടെ വെടിയുന്ന ജീവന്‍ പതിയുന്നത്, ദൈവകരങ്ങളിലാണ്. അത് സുരക്ഷിതമാണ്.

ഫാ. ജോയി. ജെ. കപ്പൂച്ചിന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.