മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം മാർച്ച് 26

ഈശോയോടൊപ്പം സുപ്രഭാതം

സ്നേഹനിധിയായ പിതാവേ, വിശുദ്ധ ആഴ്ചയിലെ ഈ പ്രഭാതത്തിൽ എന്റെ കൂടെ വസിക്കുന്ന അങ്ങയുടെ മഹനീയ സ്നേഹത്തെ ഞങ്ങൾ വാഴ്ത്തുന്നു, സ്തുതിക്കുന്നു. ഇന്നേ ദിനം എന്റെ ഉള്ളിലുള്ള നിന്റെ സ്വരം ശ്രവിക്കാനും സ്നേഹത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും വഴികളിലൂടെ സഞ്ചരിക്കുവാനും എന്നെ സഹായിക്കണമേ . ഈ ദിവസത്തെ  എന്റെ സന്തോഷങ്ങളും സങ്കടങ്ങളും സഹനങ്ങളും പരിശുദ്ധ മാർപാപ്പയുടെ ഈ മാസത്തെ നിയോഗമായ ആദ്ധ്യാത്മിക വിവേചനാശക്തിയിലുള്ള പരിശീലനം ‘ വ്യക്തിപരമായും സമൂഹപരമായും തലങ്ങളിൽ നേടുന്നതിനു ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

പരിശുദ്ധാത്മ കൃപയാൽ നവീകരിക്കപ്പെട്ട ഹൃദയത്തോടെ ഈസ്റ്റർ ആഘോഷിക്കാൻ രക്ഷകനായ ക്രിസ്തുവിനോടുകൂടെ ഈ വിശുദ്ധ ആഴ്ചയിലേക്കു നമുക്കു പ്രവേശിക്കാം. (ഫ്രാൻസീസ് പാപ്പ ) ഈശോയെ നവീകരിക്കപ്പെട്ട ഹൃദയത്തോടെ വിശുദ്ധ ആഴ്ചയിൽ ജിവിക്കാൻ എനിക്കു കൃപ നൽകണമേ.

ഈശോയോടൊപ്പം രാത്രി

“കര്‍ത്താവേ, ഞാനങ്ങയെവിളിച്ചപേക്‌ഷിക്കുന്നു; എന്‍െറ അഭയശിലയായ അങ്ങ്‌എനിക്കുനേരേ ചെവിയടയ്‌ക്കരുതേ! അങ്ങു മൗനം പാലിച്ചാല്‍ ഞാന്‍ പാതാളത്തില്‍ പതിക്കുന്നവനെപ്പോലെയാകും.” (സങ്കീര്‍ത്തനങ്ങള്‍ 28:1).  ദൈവമേ വിശുദ്ധ ആഴ്ചയിലെ ഒരു ദിനം കൂടി പടിയിറങ്ങുമ്പോൾ, ഞാൻ നിന്റെ സാന്നിധ്യത്തിൽ വിശ്രമിക്കട്ടെ . ഇന്നേദിനം ഞാൻ കണ്ടുമുട്ടിയവരെ സ്നേഹിക്കുവാനും ശുശ്രൂഷിക്കാനും സാധിച്ചതിനു ഞാൻ നന്ദി പറയുന്നു. മറ്റുള്ളവരെ ഇന്നേദിനം ബോധപൂർവ്വം അവഗണിച്ചെങ്കിൽ എന്നോട് ക്ഷമിക്കണമേ. നാളെ നിന്റെ രാജ്യത്തിനുവേണ്ടി ശ്രദ്ധയോടെ അധ്വാനിക്കാൻ എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.