മാർപാപ്പായോടൊപ്പം പ്രാർത്ഥിക്കാം ആഗസ്റ്റ് 04

ഈശോയോടൊപ്പം സുപ്രഭാതം

സ്നേഹനിധിയായ പിതാവേ, വൈദീകരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയാ വിയാനിയുടെ തിരുനാൾ ആഘോഷിക്കുന്ന ഈ ദിനത്തിൽ പൗരോഹിത്യം എന്ന വലിയ ദാനത്തെപ്രതി നിന്നെ ഞാൻ സ്തുതിക്കുന്നു. നിന്റെ രാജ്യത്തിനു വേണ്ടി ഉദാരപൂർവ്വം പ്രവർത്തിക്കാൻ, ക്രിസ്തുവിനു വേണ്ടി ധാരാളം ആത്മാക്കളെ നേടുവാൻ തീക്ഷ്ണമതികളായ വൈദീകരെ സഭയ്ക്കു നൽകണമേ .ഇന്നേദിനം പൂർണ്ണ ഹൃദയത്തോടും ആത്മാവോടും ശക്തിയോടും കൂടെ പുരോഹിതർക്കുവണ്ടി പ്രാർത്ഥിച്ച് പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

” കുട്ടികളെ നിങ്ങളുടെ ജീവിതത്തിൽ രോഗങ്ങളും ദു:ഖങ്ങളും ഉണ്ടാകുമ്പോൾ പള്ളിയിൽ പോയി തിരി കത്തിച്ചുവച്ച് , മുട്ടിൻമേൽ നിന്നു പ്രാർത്ഥിക്കുന്നത് ഒത്തിരി നല്ലതാണ് ഈശോ നിങ്ങളെ അനുഗ്രഹിക്കും.” ( വിശുദ്ധ ജോൺ മരിയാ വിയാനി ), ഈശോയെ ജീവിതത്തിൽ ബുദ്ധിമുട്ടുകളു പ്രയാസങ്ങളും ഉണ്ടാകുമ്പോൾ നിന്റെ സവിധത്തിൽ ഓടി അണയാൻ എന്നെ അനുഗ്രഹിക്കണമേ.

ഈശോയോടൊപ്പം രാത്രി

“ചെറിയ കാര്യത്തിൽ വിശ്വസ്തൻ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും, ചെറിയ കാര്യത്തിൽ അവിശ്വസ്തൻ വലിയ കാര്യത്തിലും അവിശ്വസ്തനായിരിക്കും.”(ലൂക്കാ 16: 10 ) ദൈവമേ, നി ഇന്നേ ദിനം എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്കായി, നി തന്ന ദാനങ്ങളും കഴിവുകളും മറ്റുള്ളവർക്കായി പങ്കുവയ്ക്കാൻ എനിക്കു തന്ന കൃപകൾക്കായി ഞാൻ അങ്ങേനന്ദി പറയുന്നു. ഇന്നേദിനം ഞാൻ എന്റെ സഹോദരങ്ങളെ പരിഗണിക്കാതെ ,ഉദാരത കാണിക്കാതെ പ്രവർത്തിച്ചതിന് എന്നോടു ക്ഷമിക്കണമേ. ദൈവമേ നിന്റെ കാരുണ്യവുമായി വന്ന് എന്നെ സുഖപ്പെടുത്തണമേ. നാളെ സത്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട് ജീവിക്കാൻ എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.